കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തില്‍ ഡിജിസിഎ അധികൃതര്‍ പരിശോധന ആരംഭിച്ചു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ ഡിജിസിഎ അധികൃതര്‍ പരിശോധന ആരംഭിച്ചു. പതിനാലംഗ സംഘമാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്. മാഹിതോഷ് ഭരദ്വാജ്, ഉമ ശങ്കര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് വിമാനത്താവളത്തിലെത്തി പരിശോധന നടത്തുന്നത്. വിമാനത്താവളത്തില്‍ സുരക്ഷ പാളിച്ച ഉണ്ടോയെന്നും സംഘം പരിശോധിക്കുന്നുണ്ട്.

Top