കരിപ്പൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന്റെ താമസസ്ഥലത്ത് യുവതി തൂങ്ങി മരിച്ച നിലയില്‍

suicide

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്ടറുടെ താമസസ്ഥലത്ത് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയും വിമാനത്താവളത്തിലെ സിഐഎസ്എഫ് സബ് ഇന്‍സ്‌പെക്‌റുമായ വിശ്വജിത്ത് സിങിന്റെ താമസസ്ഥലത്താണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി നിഷ(28)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി തന്റെ കൂടെയാണ് നിഷ താമസിക്കുന്നതെന്ന് വിശ്വജിത്ത് സിങ് പൊലീസിനോട് പറഞ്ഞു.

യുവതിയുടെ പേരും മേല്‍വിലാസവും തെളിയിക്കുന്ന രേഖകളൊന്നും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാനക്കാരിയാണെന്നാണ് സംശയിക്കുന്നത്. യുവതിയുടെ ഇരുകൈകളിലെയും ഞരമ്പ് മുറിച്ച നിലയിലാണ്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

Top