കരിപ്പൂര്‍ വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം IX 1354 ല്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് 638 ഗ്രാം സ്വര്‍ണ മിശ്രിതം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യാഗസ്ഥര്‍ പിടികൂടിയത്.

കോഴിക്കോട് ഉണ്ണികുളം സ്വദേശി റയീസ് കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണ മിശ്രിതം കൊണ്ടുവന്നത്. ഇയാളെ അറസ്റ്റ് ചെയ്തു.

Top