കരിപ്പൂരില്‍ വൻ സ്വർണ വേട്ട ; 2.95 കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 2.95 കോടി രൂപയുടെ സ്വർണം പിടികൂടി. 4.8 കിലോഗ്രാം സ്വർണവും 2.95 കിലോഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ നാല് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.

    കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥരും എയർ ഇൻ്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.കണ്ണൂർ സ്വദേശി വിസി അഫ്‌താബ്, കോഴിക്കോട് പരക്കടാവ് സ്വദേശി അജ്‌മൽ കെ, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി നിസാമുദ്ദീൻ, കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്.

    Top