പാഷാണം ഷാജി നായകനാകുന്ന ‘കരിങ്കണ്ണന്‍’ ടീസര്‍ കാണാം

സിനിമാ മേഖലയില്‍ പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കരിങ്കണ്ണന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം നവംബര്‍ 30ന് തിയറ്ററുകളിലെത്തും. പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാട്ടിന്‍ പുറങ്ങളില്‍ സജീവമായ കരിങ്കണ്ണ് വെക്കല്‍ സങ്കല്‍പ്പത്തെ ഹാസ്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

റോഷ്നിയാണ്‌ നായികയായി എത്തുന്നത്. വിജയ രാഘവന്‍, സലിം കുമാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, കെ ആര്‍ വിജയ, നസീര്‍ സംക്രാന്തി, അഞ്ജലി, പ്രിയങ്ക തുടങ്ങിയവര്‍ അഭിനയിക്കുന്നു. സതീഷ് ബാബു തിരക്കഥ എഴുതുന്ന കരിങ്കണ്ണന്‍ മയ്യഴി ഫിലിംസിന്റെ ബാനറില്‍ ടി എന്‍ പ്രദീപന്‍ നിര്‍മിക്കുന്നു. മോഹന്‍ സിത്താരയാണ് സംഗീതം.

Top