Karima Baloch’s ‘Rakhsha Bandhan’ message to India’s PM Modi

ന്യുഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബലൂചിസ്ഥാന്‍ പ്രസ്താവന വിവാദമായിക്കൊണ്ടിരിക്കെ മോദിയെ പിന്തുണച്ച് ബലൂച് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തക കരിമ ബലൂച് രംഗത്തെത്തി.

ബലൂചി വനിതകള്‍ നരേന്ദ്രമോദിയെ തങ്ങളുടെ സഹോദരനായാണ് കണക്കാക്കുന്നതെന്ന് കരിമ ട്വിറ്ററില്‍ കുറിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോയും ട്വിറ്ററില്‍ പങ്ക് വെച്ചിട്ടുണ്ട്.

രക്ഷാ ബന്ധന്‍ ദിനത്തോടനുബന്ധിച്ചാണ് ബലൂച് സ്റ്റുഡന്റ് ഫെഡറേഷന്‍ ഓര്‍ഗനൈസേഷന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായ കരിമ ബലൂച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച് രംഗത്തെത്തിയത്.

ഈ രക്ഷാബന്ധന്‍ ദിനത്തില്‍ എനിക്ക് താങ്കളുടെ അടുത്തെത്തി ഞങ്ങള്‍ താങ്കളെ സഹോദരനായി കണക്കാക്കുന്നുവെന്ന് പറയാന്‍ ആഗ്രഹമുണ്ട്.

കാരണം ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ പട്ടാളം നടത്തുന്ന മനുഷ്യാവകശ ലംഘനങ്ങള്‍ക്കും കൂട്ടക്കുരുതിക്കുമെതിരെ താങ്കളുടെ ശബ്ദമുയരണമെന്ന് ബലൂചിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും കരിമ ട്വിറ്ററില്‍ പങ്ക് വച്ച വീഡിയോയിലൂടെ പറയുന്നു.

പാക്ക് അധീന കശ്മീരിനെയും ബലൂചിസ്ഥാനെയും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മോദി സ്വാതന്ത്ര ദിനത്തില്‍ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഈ സാഹചര്യത്തിലാണ് കരിമ ബലൂചിന്റെ പ്രതികരണം.

https://youtu.be/2HR49r1cqE8

Top