കരിക്ക് വെബ് സീരിസിലെ അഭിനേതാവ് കിരണ്‍ വിവാഹിതനായി

രിക്ക് വെബ് സീരിസിലെ അഭിനേതാവ് കിരണ്‍ വിവാഹിതനായി. കരിക്കിലെ മറ്റൊരു അഭിനേതാവായ അര്‍ജുനാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചത്.

മലയാളത്തില്‍ പ്രശസ്തമായ യുട്യൂബ് ചാനലുകളിലൊന്നാണ് കരിക്ക്. നിരവധി വെബ് സീരിസുകളും ഷോര്‍ട്ട് വീഡിയോകളും അവരുടേതായി ഇറങ്ങിയിട്ടുണ്ട്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ ഉടമ.നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത കിരണിന്റെ വ്യത്യസ്ത പ്രകടനമായിരുന്നു ജബ്ല എന്ന സീരിസില്‍. ജെറിന്‍ എന്ന കഥാപത്രത്തെ ആയിരുന്നു കിരണ്‍ ജബ്ലയില്‍ അവതരിപ്പിച്ചത്.

Top