കാര്‍ഗില്‍ സ്‌ഫോടനം: പൊട്ടാതെ കിടന്ന ഷെല്‍ പൊട്ടിത്തെറിച്ചെന്ന് നിഗമനം

ദില്ലി : ജമ്മു കശ്മീരില്‍ ദ്രാസിലെ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തിന് പിന്നില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം. ആക്രി കടയിലെ പൊട്ടാതെ കിടന്നിരുന്ന ഷെല്ലാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷെല്ലിന്റെതെന്ന് കരുതുന്ന മെറ്റല്‍ ഭാഗം കണ്ടെടുത്തതായി കാര്‍ഗില്‍ എസ് എസ് പി പറഞ്ഞു.

ഇന്നലെ വൈകിട്ടുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു.ദ്രാസിലെ ആക്ക്രികടയിലാണ് സ്ഫോടനമുണ്ടായത്.പരിക്കേറ്റ 9 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പൊലീസ് സുരക്ഷാ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് ഏപ്രില്‍ മാസത്തിലും ദ്രാസ് മേഖലയില്‍ സ്ഫോടനമുണ്ടായിരുന്നു. അന്ന് ഒരു കുഴി ബോംബ് പൊട്ടി രണ്ടുവയസുകാരനുള്‍പ്പെടെയുള്ളവര്‍ മരിച്ചിരുന്നു. ഇത് കാര്‍ഗില്‍ യുദ്ധത്തിന് ഉപയോഗിച്ച ബോംബാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

Top