ഗണിതശാസ്ത്രത്തിനുള്ള ‘ആബേല്‍ പ്രൈസ്’ നേടുന്ന ആദ്യ വനിതയായി കരേന്‍ കെസ്‌കുള്ള്

ണിതശാസ്ത്ര രംഗത്തെ ഉന്നത പുരസ്‌കാരമായ ആബേല്‍ പ്രൈസ് നേടുന്ന ആദ്യ വനിതയായി കരേന്‍ കെസ് കുള്ള് ഉഹ്ലന്‍ബെക്ക്. അമേരിക്കയിലെ യൂണിവേഴിസിറ്റി ഓഫ് ടെക്‌സാസിലെ പ്രൊഫസറായ കെസ് കുള്ള്, ജോമെട്രി രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും ഗണിത ശാസ്ത്രലോകത്തിനാകെ അത്ഭുതമായി മാറിയ ഗെയ്ജ് സിദ്ധാന്തത്തിന്റെ വിശകലനത്തിനുമാണ് കരേന്‍ പുരസ്‌കാരത്തിനര്‍ഹയായത്. നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ലെറ്റേഴ്സ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഏകദേശം 5 കോടിയാണ് (704,000 ഡോളര്‍) ആണ് അവാര്‍ഡ് തുക.

ശാസ്ത്രവും കണക്കും പുരുഷന്മാരുടെ മേഖലയാണെന്നുള്ള അടിസ്ഥാന ധാരണയാണ് ഈ അമേരിക്കന്‍ വനിതയായ പ്രൊഫസര്‍ പൊളിച്ചെഴുതിയത്. അവാര്‍ഡിനര്‍ഹയായ കേസ്‌കുള്ളിനെ കണക്കിലെയും ശാസ്ത്ര വിഷയങ്ങളിലെയും ലിംഗസമത്വം ഉറപ്പു വരുത്തിയ വ്യക്തി എന്നാണ് ജൂറി വിശേഷിപ്പിച്ചത്. 19-ാം നൂറ്റാണ്ടിലെ നോര്‍വീജിയന്‍ ഗണിത ശാസ്ത്രജ്ഞന്‍ നീല്‍സ് ഹെന്‍ട്രിക് ആബേലിന്റെ സ്മരണാര്‍ത്ഥം 2003 മുതലാണ് ആബേല്‍ പുരസ്‌കാരം നല്‍കി തുടങ്ങിയത്.

Top