ഫോട്ടോഷൂട്ടില്‍ സുന്ദരിയായി കരീന കപൂര്‍; പക്ഷേ താരത്തിന് കിട്ടിയതോ ട്രോളുകളും

ബോളിവുഡിന്റെ ഗ്ലാമര്‍ ഐക്കണാണ് കരീന കപൂര്‍. താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അടുത്തിടെ കരീന തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ട്രോള്‍ മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരു ലൈഫ്‌സ്‌റ്റൈല്‍ മാസികയ്ക്കു വേണ്ടിയാണ് കരീന കപൂര്‍ ഫോട്ടോഷൂട്ട് നടത്തിയത്. പേസ്റ്റല്‍ നീല നിറത്തിലുള്ള റോംപര്‍ ആയിരുന്നു താരം ഇട്ടിരുന്ന വേഷം. വളരെയധികം സുന്ദരിയായിരിക്കുന്ന ഫോട്ടോയുടെ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ താരത്തിന്റെ കാലുകള്‍ ഒരു പ്രത്യേക ആകൃതിയിലായെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

ഇതോടെ ചിത്രത്തിന് ട്രോളുകള്‍ നിറഞ്ഞതോടെ ചിത്രം വൈറലായിരിക്കുകയാണ്. ചിത്രത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് വന്നത്. പിറകിലെ നിഴലില്‍ യഥാര്‍ഥ കാലിന്റെ ആകൃതി ദൃശ്യമാണെന്നും ഇതെന്താണ് എഡിറ്റ് ചെയ്യാഞ്ഞതെന്നും ആരാധകര്‍ ചോദിക്കുന്നു.

https://www.instagram.com/p/B6-QXCTF4Rn/?utm_source=ig_web_copy_link

Top