റിയാലിറ്റി ഷോകളില്‍ താരറാണി വാങ്ങുന്ന പ്രതിഫലം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!

Kareena Kapoor Khan

തൈമുര്‍ ജനിച്ചതിനുശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് ബോളീവുഡ് താരം കരീനാ കപൂര്‍. സിനിമയില്‍ നിന്നും അകലം പാലിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ മിനിസ്‌ക്രീനില്‍ താരം സജീവമാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യന്‍ ഡാന്‍സിലെ വിധികര്‍ത്താവാണ് കരീന.

ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം റിയാലിറ്റി ഷോയില്‍ താരം വാങ്ങുന് പ്രതിഫലം തന്നെ. ഓരോ എപ്പിസോഡിനും താരം വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്. ടെലിവിഷന്‍ ഷോകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരവും കരീന തന്നെ.

അതേസമയം ഈ തുക താന്‍ അര്‍ഹിക്കുന്നതുതന്നെ എന്നാണ് കരീനയുടെ പക്ഷം. ടിവിയില്‍ ജോലി അതികഠിനമാണെന്നും ഒരു പുരുഷ ജഡ്ജിന് അത്രയും പ്രതിഫലം വാങ്ങാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്കും വാങ്ങിക്കൂടാമെന്നും കരീന ചോദിക്കുന്നു.

Top