കുളിപ്പിച്ച് കുളിപ്പിച്ച് അസ്ഥികൂടമാക്കി; കരീനയുടെ പുതിയ ലുക്കില്‍ കലിപ്പിച്ച് ആരാധകര്‍

kareena

തിമൂറിന്റെ ജനനത്തോടെ വീണ്ടും സീറോ സൈസ് ആകാനുള്ള കഠിനമായ വര്‍ക്ക് ഔട്ടിലായിരുന്നു കരീന കപൂര്‍. ഓരോ ദിവസവും മണിക്കൂറുകളോളമാണ് കരീന ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത്.

പക്ഷെ ഇതിപ്പോള്‍ കുളിപ്പിച്ചു കുളിപ്പിച്ച് കുഞ്ഞിനെ ഇല്ലാതാക്കുക എന്ന പരുവത്തിലേക്കാണ് മാറിയിരിക്കുന്നത്. കരീന തന്നെയാണോ അതോ അസ്ഥികൂടമാണോയെന്നാണ് ആരാധകരുടെ സംശയം. കരീനയുടെ പുതിയ ലുക്കില്‍ പക്ഷേ ആരാധകരും അത്ര സന്തുഷ്ടരല്ല.

Fantastic show @manishmalhotra05 ???? ! stunningggg❤️❤️

A post shared by Amrita Arora (@amuaroraofficial) on

അടുത്തിടെ കരീന സിംഗപ്പൂരില്‍ നടന്ന റാംപില്‍ കരീന പങ്കെടുത്തിരുന്നു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് കരീന റാംപിലെത്തിയത്. കരീനയ്‌ക്കൊപ്പം സുഹൃത്ത് അമൃത അറോറയും റാംപിലുണ്ടായിരുന്നു. കരീനയ്ക്ക് ഒപ്പമുളള ഒരു ചിത്രം അറോറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഫോട്ടോയിലെ കരീനയെ കണ്ട ട്രോളന്മാര്‍ വെറുതെ ഇരുന്നില്ല. കരീനയുടെ മെലിഞ്ഞ ശരീരത്തെക്കുറിച്ച് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.

കരീനയെ കണ്ടാല്‍ അസ്ഥികൂടമാണെന്ന് തോന്നുന്നുവെന്നാണ് പലരും പറഞ്ഞത്. കരീനയോട് വല്ലതും കഴിച്ച് വണ്ണം വയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  ഭാരം കുറയ്ക്കാന്‍ കരീന ശസ്ത്രക്രിയ നടത്തിയാണ് ഇങ്ങനെ ആക്കിയതെന്നായിരുന്നു മറ്റൊരു കമന്റ്. എന്നാല്‍ കരീനയ്ക്ക് പോഷകാഹാരത്തിന്റെ കുറവാണെന്നും ഫോട്ടോയില്‍ അമൃതയുടെ ലുക്ക് നല്ലതാണെന്നും . കരീനയെ കണ്ടാല്‍ പ്രായമായതുപോലെ തോന്നുമെന്നും ഇങ്ങനെ പോകുന്നു കരീനയ്‌ക്കെതിരെ കമന്റുകള്‍.

Top