താര ദമ്പതികളുടെ മകന് ഒന്നാം പിറന്നാളിന് ലഭിച്ചത് ആർക്കും കിട്ടാത്ത വിത്യസ്തമായ സമ്മാനം

സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ മകൻ തൈമൂറിന് ഒന്നാം പിറന്നാളിന് ലഭിച്ച സമ്മാനം കൗതുകമാകുകയാണ്.

കരീനയുടെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവാകര്‍ ആണ് തൈമുറിന് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞു വനം സമ്മാനിച്ചത്.

പ്ലാവ്, നെല്ലി, ഞാവല്‍, വാഴ, പപ്പായ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാണ് തൈമുറിന് നൽകിയ വനത്തിലുള്ളത്.

മുംബൈയുടെ അതിർത്തിയിലുള്ള സൊനേവ് ഗ്രാമത്തിലാണ് ഈ വനമുള്ളത്.

വനത്തിന്റെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ ഇവിടുത്തെ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും തൈമുറിനെപ്പോലെ പ്രായം കുറവാണ്.

ഹരിയാനയിലെ പട്ടൗഡി പാലസില്ലാണ് തൈമുറിന്റെ ഒന്നാം പിറന്നാളാഘോഷം നടന്നത്. നഗരത്തിലെ ആഘോഷങ്ങളിൽ നിന്നും മാറി ഗ്രാമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തൈമുറിന്റെ പിറന്നാൾ ആഘോഷം.

Top