kareena kapoor – movie

പാകിസ്താനി ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ബോളിവുഡ് നടി കരീന കപൂര്‍. താന്‍ പാകിസ്താന്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നുവെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് കരീന പറഞ്ഞു.

പാക് സംവിധായകന്‍ ഷോയിബ് മന്‍സൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത. കി ആന്‍ഡ് കാ എന്ന ചിത്രത്തിന്റെ പ്രചരണത്തിലാണ് ഇപ്പോള്‍ കരീന. ഏപ്രില്‍ 1 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

Top