ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ; ഉദ്ഘാടനം നിർവ്വഹിക്കാൻ കരീന കപൂർ ഖാൻ

Kareena Kapoor Khan

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം പത്താം പതിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ. ഫെബ്രുവരി 22നാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിക്കുന്നത്.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ബെംഗളൂരു , മൈസൂർ എന്നിവടങ്ങളിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 200 ചിത്രങ്ങൾ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കും. സാമൂഹ്യ നീതിയും മനുഷ്യാവകാശങ്ങളും എന്ന വിഷയത്തിൽ കരീന മേളയിൽ സംസാരിക്കും.

Top