‘വീരേ ദി വെഡ്ഡിംഗ്’ സുമീത് വ്യാസ് നായകന്‍, കരീന കപൂര്‍ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്

ടവേളയ്ക്ക് ശേഷം ബോളിവുഡ് താരം കരീന കപൂര്‍ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ സജീവമാകുന്നു.

പ്രസവത്തെ തുടര്‍ന്നാണ് കരീന അഭിനയ രംഗത്തു നിന്ന് വിട്ടു നിന്നത്. സുമീത് വ്യാസ് നായകനായെത്തുന്ന ‘വീരേ ദി വെഡ്ഡിംഗ്’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാലോകത്തേക്ക്‌ തിരിച്ചെത്തുന്നത്.

പ്രശസ്ത വെബ് സീരീസായ പെര്‍മനന്റ് റൂംമേറ്റ്‌സ് എന്ന ഷോയിലൂടെ ഏവര്‍ക്കും സുപരിചിതനായ സുമീതിന്റെ പത്താമത്തെ ബോളിവുഡ് ചിത്രമാണ് വീരേ ദി വെഡ്ഡിംഗ്.

ശശാങ്ക് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം അനില്‍ കപൂറും മകള്‍ റിയ കപൂറും ചേര്‍ന്ന് നിര്‍മ്മിക്കും. വീരേ ദി വെഡ്ഡിംഗിന്റെ ചിത്രീകരണം ആഗസ്റ്റില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Top