ലാക്‌മെ ഫാഷന്‍ വീക്ക്; കറുപ്പില്‍ തിളങ്ങി കരീന

ലാക്‌മെ ഫാഷന്‍ വീക്കിന്റെ അവസാന ദിനം കൊഴുപ്പിച്ച് കരീന കപൂര്‍. ബോളിവുഡ് താരസുന്ദരിമാര്‍ തിളങ്ങിയ റാമ്പില്‍ കറുത്ത ഗൗണില്‍ അതിസുന്ദരിയായാണ് കരീന എത്തിയത്. ഡിസൈനര്‍ ലേബല്‍ ഗൗരി ആന്‍ഡ് നൈനികയെയാണ് കരീന റാമ്പില്‍ പ്രതിനിധാനം ചെയ്തത്.

ഡാര്‍ക്ക് ലിപ്സ്റ്റിക്കിനൊപ്പം ആഭരണങ്ങള്‍ ഒഴിവാക്കിയാണ് താരം റാമ്പിലെത്തിയത്. ഇത്തവണത്തെ ഫാഷന്‍ വീക്ക് തനിക്ക് കൂടുതല്‍ സെപ്ഷ്യലാണെന്നും അതിനുകാരണം ഗൗരിയും നൈനികയുമാണെന്നും കരീന വ്യക്തമാക്കി.

“ഞങ്ങള്‍ സ്ത്രീകളുടെ കരുത്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എന്താണോ സ്ത്രീകള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം അതിനെ, അതു ചിലപ്പോള്‍ വിവാഹം കഴിക്കാനുള്ള ആഗ്രഹമാകാം, ജോലി ചെയ്യാനുള്ള ആഗ്രഹമാകാം, അതല്ലെങ്കില്‍ നിങ്ങളുടെ ശബ്ദം ഉയരെ കേള്‍ക്കണമെന്ന ആഗ്രഹമാകാം” എന്നും താരം കൂട്ടിച്ചേര്‍ത്തു.

Top