കരീന കപൂർ- സെയ്ഫ് അലിഖാൻ ദമ്പതികൾക്ക് ആണ്‍കുഞ്ഞ് പിറന്നു

ബോളിവുഡ് താര ദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലിഖാനും വീണ്ടും ആണ്‍കുഞ്ഞ്. മുംബൈയിലെ ബ്രിഡ്ജ് കാന്‍ഡി ഹോസ്പിറ്റലില്‍ ആണ് കരീന കുഞ്ഞിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവിനു മുന്നോടിയായി സെയ്ഫും കരീനയും അടുത്തിടെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.

‘ഇന്ന് രാവിലെ കരീന ഒരു ആണ്‍കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു’ കരീനയുടെ പിതാവ് രൺധീർ കപൂർ പറഞ്ഞു. 2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടിയായ തൈമൂര്‍ അലി ഖാന്‍ ജനിച്ചത്.

Top