karbonn a91 storm with android 51 available online at rs 2899

രാജ്യത്തെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ കാര്‍ബണ്‍ ഏറ്റവും വിലകുറഞ്ഞ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തിച്ചു. കേവലം 2,899 രൂപ വിലയുള്ള കാര്‍ബണ്‍ എ91 ആണ് കമ്പനിയുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കാര്‍ബണ്‍ എ91 ല്‍ ഇരട്ട സിം ഉപയോഗിക്കാം (രണ്ട് റെഗുലര്‍ സിം), ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഒഎസ്, 4 ഇഞ്ച് ഡിസ്‌പ്ലെ, 1.2 ക്വാഡ് കോര്‍ പ്രോസസര്‍, 512 എംബി റാം, 2 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ (എല്‍ഇഡി ഫ്‌ലാഷ്), 0.3 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ എന്നിവ പ്രധാന ഫീച്ചറുകളാണ്.

4ജിബി സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്. 3G, GPRS/ EDGE, GPS, ബ്ലൂടൂത്ത്, വൈഫൈ, എഫ്എം റേഡിയോ, മൈക്രോUSB 2.0 എന്നീ പ്രധാന കണക്ടിവിറ്റി സേവനങ്ങളും ലഭ്യമാണ്. 2200 എംഎഎച്ച് ലിയോണ്‍ ബാറ്ററിയാണ് ഹാന്‍ഡ്‌സെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്.

Top