കാര്‍ബണ്‍ ടൈറ്റാനിയം ജംബോ 2 ഇന്ത്യന്‍ വിപണിയില്‍ ; വില 5,999 രൂപ

karbon-jumbo-2

കാര്‍ബണ്‍ മൊബൈല്‍സിന്റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ ടൈറ്റാനിയം ജംബോ 2 ഇന്ത്യയില്‍ പുറത്തിറക്കി. 5,999 വില വരുന്ന ഫോണ്‍ ആമസോണ്‍ വഴി വാങ്ങാം.

5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിന് ഒരുക്കിയിരിക്കുന്നത്. 2.5 ഡിഗ്രി ഗ്രിസിലുള്ള ഗ്ലാസും 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസറുമാണ് ഉപയോഗിച്ചിരിക്കുന്നത്. 4000mAh ബാറ്ററിയാണ് ഫേണിന്റെ മറ്റൊരു പ്രത്യേകത.

2 ജി.ബി. റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജും 64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡും ഉപയോഗിക്കാം. LED ഫ്‌ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 8 മെഗാപിക്‌സെല്‍ ഫ്രണ്ട് കാമറയുമാണ് ഫോണിന് ഒരുക്കിയിരിക്കുന്നത്.

Top