കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവം: ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍

തിരുവനന്തപുരം: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും രണ്ടും രണ്ട് കേസാണെന്നും കെ ടി ജലീല്‍. ഷാജിയുടെത് വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ട കേസാണ്. എന്നാല്‍ കാരാട്ട് റസാഖിന്റെത് വെറുമൊരു തെരഞ്ഞെടുപ്പ് കേസാണെന്നും കെ ടി ജലീല്‍ പറഞ്ഞു.

ആര്‍ക്കെതിരെയും വ്യക്തിഹത്യ നടത്തരുതെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ കെ.എം.ഷാജിയുടെ കാര്യത്തില്‍ എടുത്ത നിലപാട് തന്നെയായിരിക്കും കാരാട്ട് റസാഖിന്റെ കാര്യത്തിലും ഉണ്ടാവുകയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമപരമായ ഒരു ബാധ്യതയല്ലാതെ മറ്റൊരു കാരണവും ഇക്കാര്യത്തില്‍ അന്ന് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ പോകാന്‍ സമയമനുവദിച്ചിരിക്കുകയാണ്. ഈ ഒരു മാസത്തിനുള്ളില്‍ അനുകൂല വിധി ലഭിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് എതിരെയും ഷാജിയുടെ കാര്യത്തിലെടുത്ത നടപടി തന്നെയാവും ഉണ്ടാവുകയെന്ന് സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top