‘കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല’; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് ജലീല്‍

മലപ്പുറം: ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സംഭവത്തില്‍ പരിഹാസവുമായി മുന്‍മന്ത്രി കെ.ടി ജലീല്‍. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ലെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയില്‍ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യേണ്ട. വഴിയില്‍ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓര്‍മ്മിപ്പിച്ചതാ.

അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാര്‍ത്തകളില്‍ വ്യക്തത വരുത്താന്‍ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. സാക്ഷി എന്ന രീതിയില്‍ മൊഴി കൊടുക്കാന്‍ ആണ് എത്തിയത്.

Top