സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്ന് കാരാട്ട് റസാക്ക്

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും ഇതിലേക്ക് തന്റെ പേര് പരാമര്‍ശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും കാരാട്ട് റസാക്ക്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്നും കാരാട്ട് റസാക്ക് പറഞ്ഞു.

അന്വേഷണ ഏജന്‍സികള്‍ തന്നെ ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. പ്രത്യേജ അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലീഗ് എംഎല്‍എക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ല. പുറത്ത് നില്‍ക്കുന്നവരെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുവെന്നും എംഎല്‍എ പ്രതികരിച്ചു.

Top