ജീവന് ഭീഷണി ഉണ്ട്, വധശ്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: വധഭീഷണി ഉണ്ടെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ്.

തുടര്‍ച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധശ്രമം ഉണ്ടായെന്നും ഇക്കാര്യം ചൂണ്ടിക്കാടി പോലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊടുവള്ളി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡിജിപിക്കു നല്‍കിയ പരാതിയിലെ പോലും പ്രതികളെ പോലീസ് പിടികൂടുന്നില്ലെന്നും റസാഖ് ആരോപിച്ചു.

മണ്ഡലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പോലും സാഹചര്യമില്ല. വധശ്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

Top