കാരാട്ട് ഫൈസലിന്റെ രാജി; സിപിഎം ഓഫീസിലേക്ക് മുസ്ലീം ലീഗ് മാര്‍ച്ച്

muslim league

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ കൊടുവള്ളിയിലെ സി.പി.എം. ഓഫീസിലേക്ക് മുസ്ലീം ലീഗ് മാര്‍ച്ച് നടത്തി. കൊടുവള്ളി നഗരസഭയിലെ ഇടതു പിന്തുണയുള്ള സ്വതന്ത്ര കൗണ്‍സിലറാണ് ഫൈസല്‍.

കാരാട്ട് ഫൈസല്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണം, കാരാട്ട് റസാക്കിന് ഇതിലുള്ള പങ്ക് അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ലീഗിന്റെ പ്രതിഷേധം. ഓഫീസിനു മുന്നിലെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

ബിനീഷ് കോടിയേരിയുടെയും എം.എല്‍.എമാരായ കാരാട്ട് റസാക്കിന്റെയും പി.ടി.എ. റഹീമിന്റെയും അടുത്ത അനുയായികളില്‍ ഒരാളാണ് കാരാട്ട് ഫൈസല്‍. ഫൈസലിനെ കസ്റ്റഡിയില്‍ എടുത്തതിലൂടെ കാരാട്ട് റസാക്കും ബിനീഷ് കോടിയേരിയും ഈയൊരു ശൃംഖലയുടെ ഭാഗമാണെന്നും ലീഗ് ആരോപിച്ചു.

Top