കാസര്‍കോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘം യാത്ര തിരിച്ചു; ആരോഗ്യമന്ത്രി യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: കൊറോണ ഭീതി രൂക്ഷമായിരിക്കുന്ന കാസര്‍കോട് ജില്ലയിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആരോഗ്യമന്ത്രി കെ കെ ശൈലജ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘത്തെ അയക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്‌സുമാരും 5 നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്. താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങള്‍ ഇന്ന് പുറത്തുവിടും. ആകെ 171സാമ്പിളുകളാണ് റാപിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തന്‍കോട് നിന്ന് പരിശോധനയക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കും.

Top