കര്‍ണാടക മന്ത്രിസഭ രൂപീകരിക്കുന്നതിന് പിടിമുറുക്കി നേതാക്കള്‍

കര്‍ണാടക: കര്‍ണാടക ജനവിധിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ജയിച്ചുവെങ്കിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാരുണ്ടാക്കുമെന്ന തീരുമാനം കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉണ്ടാക്കിയിരിക്കുകയാണ്.

കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കളും ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വജുഭായ് വാലയുടെ തീരുമാനം നിര്‍ണായകമാണ്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളായിരുന്നതെങ്കിലും ഇത്രയും സീറ്റ് ബിജെപിക്ക് കിട്ടില്ലെന്നുറപ്പായതോടെ കോണ്‍ഗ്രസ്് ജെഡിഎസ്് സഖ്യം ചേരുകയായിരുന്നു.

Top