ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്

കര്‍ണാടക : ഈ അധ്യയന വര്‍ഷം മുതല്‍ ഏഴാം ക്ലാസില്‍ പൊതുപരീക്ഷ ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക വിദ്യാഭ്യാസവകുപ്പ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം.

കര്‍ണാടക സെക്കണ്ടറി എജ്യുക്കേഷന്‍ എക്‌സാമിനേഷന്‍ ബോര്‍ഡാണ് പരീക്ഷകള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന് പ്രത്യേക കമ്മിറ്റിയേയും സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.

വിദ്യാഭ്യാസം കഴിയുന്നത് വരെ വിദ്യാര്‍ഥികളെ തോല്‍പ്പിക്കില്ലെന്ന തീരുമാനത്തിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നയം.

Top