വാലെന്റൈസ് ദിനത്തോടനുബന്ധിച്ച് ‘ലവ് സ്റ്റോറിയാന്‍’എന്ന വെബ് സീരീസുമായി കരണ്‍ ജോഹര്‍

ഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി കരണ്‍ ജോഹര്‍ തയ്യാറാകുന്ന ‘ലവ് സ്റ്റോറിയാന്‍’എന്ന വെബ് സീരീസ് പ്രഖ്യാപിച്ചു. വാലെന്റൈസ് ദിനത്തോടനുബന്ധിച്ച് ആമസോണ്‍ പ്രൈമില്‍ ആണ് സീരീസ പ്രദര്‍ശിപ്പിക്കുന്നത്. കരണ്‍ ജോഹറിനോടൊപ്പം അപൂര്‍വ മേത്ത, സോമെന്‍ മിശ്ര, ധര്‍മറ്റിക് എന്റര്‍ടൈന്‍മെന്റ് ചേര്‍ന്നാണ് ലവ് സ്റ്റോറിയാന്‍ നിര്‍മ്മിക്കുന്നത്.

മാധ്യമപ്രവത്തകനായിരുന്ന നിലൗഫര്‍ വെങ്കിട്ടരാമന്‍, പ്രിയാ രമണി, സമര്‍ ഹലാര്‍ങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്ത്യ ലവ് പ്രോജക്റ്റില്‍ എഴുതിയ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ് സീരീസ്. ആറു ദമ്പതികളുടെ കഥ ആറു സീരീസ് ആയാണ് എത്തുന്നത്. സ്‌നേഹം, പ്രത്യാശ, സന്തോഷം, തടസ്സങ്ങള്‍, മറികടക്കല്‍ എന്നിവയെക്കെയാണ് സീരിസില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. സംവിധായകന്‍ വിവേക് സോണി, അര്‍ച്ചന ഫഡ്കെ, കോളിന്‍ ഡികുഞ്ഞ, ഹാര്‍ദിക് മേത്ത, ഷാസിയ ഇഖ്ബാല്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

Top