സ്വജനപക്ഷപാതം; താന്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്ത് കരണ്‍

മുംബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല കരണിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സ്വജനപക്ഷപാതത്തിന്റെ പേരില്‍ നിരവധി പേര് അണ്‍ഫോളോ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ കരണ്‍ ജോഹര്‍ ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്നവരെ കരണ്‍ തന്നെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്.

നിലവില്‍ എട്ട് പേരെ മാത്രമാണ് കരണ്‍ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്‍ അക്ഷയ്കുമാര്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നീ നാലു പേരെയാണ് കരണ്‍ ഫോളോ ചെയ്യുന്നത്. ഇതിനുപുറമെ കരണിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട നാലു അക്കൗണ്ടുകളും കരണ്‍ ഫോളോ ചെയ്യുന്നുണ്ട്.

Top