മിന്നൽ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് കരൺ ജോഹർ

കൊച്ചി: മിന്നൽ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് കരൺ ജോഹർ. അവസാനം, ഇന്നലെ രാത്രി എനിക്ക് മിന്നൽ മുരളി കാണാൻ അവസരം ലഭിച്ചു. സിനിമ വളരെ നേരമ്പോക്കായിരുന്നു. വളരെ സമർത്ഥമായി നിർമിച്ച് ആദ്യാവസാനം സിനിമയിലെ വിനോദം നിലനിർത്തിയിരിക്കുന്നു. പതിവുരീതികളെ തകർത്ത ഒരു സൂപ്പർ ഹീറോ സിനിമ ആയിരുന്നു. താങ്കൾ വളരെ ഗംഭീരമായി ചെയ്തു. അഭിനന്ദനങ്ങൾ. സന്തോഷം.’- കരൺ ജോഹർ കുറിച്ചു.

മിന്നൽ മുരളിയായി സിനിമയിൽ അഭിനയിച്ച നടൻ ടൊവിനോ തോമസിന് വാട്സപ്പിൽ സന്ദേശമയക്കുകയായിരുന്നു കരൺ. ടൊവിനോ തന്നെയാണ് ഈ മെസേജിൻ്റെ സ്ക്രീൻഷോട്ട് അടക്കം പങ്കുവച്ച് വിവരം അറിയിച്ചത്.

Top