‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2’ വില്‍ മാനുഷി ചില്ലാര്‍ ; വാര്‍ത്ത നിഷേധിച്ച് കരണ്‍ ജോഹര്‍

manushi-chillar

ന്ത്യയ്ക്ക് അഭിമാനമായി 2017 ലെ ലോക സുന്ദരിപ്പട്ടം കീഴടക്കിയ മാനുഷി ചില്ലാര്‍ കരണ്‍ ജോഹറിന്റെ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2’വിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍, കരണ്‍ ജോഹര്‍ തന്നെ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മാനുഷി ചില്ലാര്‍ സ്റ്റുഡന്റ് ഒഫ് ദ ഇയര്‍ 2വിലൂടെ അരങ്ങേറ്റം കുറിക്കുമെന്ന വാര്‍ത്ത നിങ്ങള്‍ എല്ലാവരും കേട്ടു കാണും, എന്നാല്‍ ഈ വാര്‍ത്തക്ക് പിന്നില്‍ ഒരു സത്യവുമില്ല അദ്ദേഹം പറഞ്ഞു.

മാനുഷിയുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുണ്ടെന്നും, വളരെയധികം കഴിവും, സുന്ദരിയുമായ പെണ്‍കുട്ടിയാണ് മാനുഷിയെന്നും, എന്നാല്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയതിനു ശേഷം താന്‍ മാനുഷിയ നേരില്‍ കണ്ടിട്ടില്ലെന്നും, സിനിമാ സംബന്ധമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top