കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗം; വീഡിയോ വൈറല്‍

പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചെന്ന് ആരോപണം. ‘സാറ്റര്‍ഡേ നൈറ്റ് വൈബ്സ്’ എന്ന പേരില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കരണ്‍ പങ്കുവച്ച വീഡിയോയ്ക്കെതിരെയാണ് അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സ രംഗത്തെത്തിയത്.

View this post on Instagram

Saturday night vibes

A post shared by Karan Johar (@karanjohar) on

ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, അര്‍ജുന്‍ കപൂര്‍ എന്നീ താരങ്ങളെല്ലാം പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുണ്ട്. ക്യാമറ കടന്നുചെല്ലുമ്പോള്‍ പരസ്പരം സംസാരിക്കുകയോ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയോ ആണ് താരങ്ങളില്‍ മിക്കവരും. ഇന്‍സ്റ്റഗ്രാമിലെത്തി മണിക്കൂറുകള്‍ക്കകം വലിയ പ്രചാരമാണ് വീഡിയോയ്ക്ക് ലഭിച്ചത്. തുടര്‍ന്നാണ് ആരോപണമുന്നയിച്ച് മന്‍ജീന്ദര്‍ രംഗത്തെത്തിയത്.

‘ലഹരി ഉപയോഗത്തെ എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് താരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്നായിരുന്നു മന്‍ജീന്ദര്‍ ട്വിറ്ററില്‍ ചോദിച്ചത്. ഇതോടെ വീഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

Top