ഇങ്ങനെയും ഒരു മുഖ്യമന്ത്രി ; ശ്രദ്ധയില്ലാതെ വ്യോമനിരീക്ഷണം നടത്തി കുമാരസ്വാമി

kumaraswami-new

ബെംഗളൂരു : ഒരു ശ്രദ്ധയുമില്ലാതെ നിരീക്ഷണം നടത്തുന്ന മുഖ്യമന്ത്രി. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഒരു ശ്രദ്ധയുമില്ലാതെ വ്യോമ നിരീക്ഷണം നടത്തുന്ന കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ വ്യോമ നിരീക്ഷണം നടത്തുന്ന കുമാരസ്വാമി പുറത്തോട്ട് ശ്രദ്ധിക്കാതെ പത്രം വായിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്.

ഉരുള്‍പൊട്ടലും പ്രളയവുമുണ്ടായ കര്‍ണാടകയില്‍ കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. 850 വീടുകള്‍ ഇതിനോടകം കുടക് മേഖലയില്‍ മാത്രം തകര്‍ന്നു. കാവേരി നദി കരകവിഞ്ഞൊഴുകി കൃഷിയിടങ്ങിലേക്കും ജനവാസ മേഖലകളിലേക്കും കയറി.

പലയിടങ്ങളിലും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാവുന്നില്ല. ഇത്രയും ഗുരുതരമായ സ്ഥിതി ശേഷം ഉണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതെ തന്റെ കാര്യങ്ങള്‍ മാത്രം നോക്കുന്ന മന്ത്രിയെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top