കരമനയില്‍ യുവാവിനെ കൊന്നത് കെജിഎഫ് സിനിമയിലെ ഡയലോഗ് പറഞ്ഞ്

തിരുവന്തപുരം:തിരുവനന്തപുരം കരമന തളിയില്‍ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികള്‍ ബോളിവുഡ് ചിത്രം കെജിഎഫിലെ ഡയലോഗുകള്‍ പറഞ്ഞാണ് കൊലപാതകം നടത്തിയത് എന്ന് പൊലീസ് പറയുന്നു.

താടിയും മുടിയും വളര്‍ത്തിയ യുവാക്കള്‍ ചിത്രത്തില്‍ നായകന്‍ പറയുന്ന ഡയലോഗുകള്‍ പറഞ്ഞാണ് അനന്തുവിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ വേഷങ്ങളും ചിത്രത്തിലെ നായകനു സമാനമായിരുന്നു.

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ പ്രതികളും അനന്ദുവും തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായത്. അനന്ദുവിനെ കരമന ദേശീയപാതയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചായിരുന്നു കൊലപ്പെടുത്തിയത്. പ്രതികളിലൊരാളായ വിഷ്ണു അനന്ദുവിന്റെ കൈയ്യിലെയും കാലുകളിലെയും മാസവും ഞരമ്പും മുറിച്ചെടുക്കുകയും ചെയ്തിരുന്നു.പ്രതികള്‍ എല്ലാവരും തന്നെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നും പൊലീസ് പറയുന്നു.

Top