സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞ് 30,160 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 30,160 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ശനിയാഴ്ച പവന് ഇത്രതന്നെ വില വര്‍ധനവ് ഉണ്ടായിരുന്നു .

Top