ബലോചിസ്ഥാന്‍ പള്ളിയില്‍ സ്‌ഫോടനം; 15 പേര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്‌

കറാച്ചി: ബലോചിസ്ഥാന്‍ മേഖലയിലെ പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഡിഎസ്പി അമാനുള്ള കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി പൊലീസ് വ്യക്തമാക്കി.

സമീപപ്രദേശങ്ങളിലെ ആശുപത്രികളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പൊലീസിനും ഭരണകൂടത്തിന് എല്ലാ സഹായവും നല്‍കുമെന്നും നിരപരാധികളെ ലക്ഷ്യമിടുന്നവര്‍ ഒരിക്കലും ഒരു യഥാര്‍ത്ഥ മുസ്ലീമാകില്ലെന്നും സൈനിക മേധാവി ഖമര്‍ ബാജ്വ പറഞ്ഞു.

രണ്ടുദിവസം മുന്‍പ് നടന്ന ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിലും രണ്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Top