പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കന്നി നേട്ടം കീഴടക്കി കറാച്ചി കിങ്സ്

കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ലാഹോര്‍ ക്വാലന്‍ഡേഴ്സിനെതിരെ കറാച്ചി കിങ്സിന് മിന്നും വിജയം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലാഹോര്‍ ക്വാലന്‍ഡേഴ്സിനെതിരെ അഞ്ചു വിക്കറ്റിനാണ് കറാച്ചി കിങ്സ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. അര്‍ധ സെഞ്ചുറി നേടിയ ബാബര്‍ അസമിന്റെ മികവാണ് കിങ്സിന്റെ ജയമുറപ്പിച്ചത്. എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ, 49 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 63 റണ്‍സുമായി ബാബര്‍ അസം പുറത്താകാതെ നിന്നു. കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും ബാബര്‍ തന്നെയാണ്.

എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ, ലാഹോര്‍ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു കറാച്ചി കിങ്സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലാഹോറിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 35 റണ്‍സെടുത്ത തമീം ഇഖ്ബാലാണ് അവരുടെ ടോപ് സ്‌കോറര്‍.

Top