അന്നയും റോഷനും ഒന്നിക്കുന്ന ‘കപ്പേള’; ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും

ന്നാ ബെന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് കപ്പേള. ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. മുഹമ്മദ് മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്തത്.

ചിത്രത്തില്‍ ശ്രീനാഥ് ഭാസി, തന്‍വി റാം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖില്‍ വാഹിദ്, മുസ്തഫ ഗട്‌സ്,സുധാസ് എന്നിവര്‍ ചേര്‍ന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

നൗഫല്‍ അബ്ദുള്ള ആണ് ചിത്രത്തിന്റെ എഡിറ്റര്‍. റൗണ്ട് ബോക്‌സ്, കഥാസ് അണ്‍ടോള്‍ഡ് എന്നിവയുടെ ബാനറില്‍ വിഷ്ണു വേണു ആണ് ചിത്രം നിര്‍മിച്ചത്.

Top