കപ്പേള തെലുങ്കിലേക്ക്; നായിക അനിഖയോ?

ന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 2020ല്‍ എത്തിയ ചിത്രമായിരുന്നു നടന്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേള. കൊവിഡ് കാരണം തിയേറ്ററില്‍ നിന്നും പെട്ടെന്ന് പിന്‍വലിക്കേണ്ടി വന്ന ചിത്രത്തിന് പിന്നീട് നെറ്റ്ഫ്‌ലിക്‌സ് റിലീസിലൂടെ വളരെ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോട്ടുകള്‍.

തെലുങ്കില്‍ അന്ന അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് മലയാളികളുടെ പ്രിയ താരം അനിഖ സുരേന്ദ്രനാകുമെന്നും സൂചനയുണ്ട്. റിപ്പോട്ടുകള്‍ ശരിയാണെങ്കില്‍ അനിഖ ആദ്യമായി നായികയാകുന്ന ചിത്രമാകും ഇത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും വിശാഖ് സെനാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക.

അതേസമയം റോഷന്‍ മാത്യു അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് വ്യക്തമല്ല. തെലുങ്കില്‍ ആരായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും വ്യക്തമല്ല. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം. മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയാണ് അനിഖ.

Top