വനിതാദിനത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ ഷോ സംഘടിപ്പിച്ച് കപ്പേള ടീം

സ്ത്രീകള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ച് കപ്പേള ടീം. ലോകം വനിതാദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഉച്ചക്ക് 12.45-ന് ഇടപ്പള്ളി വനിത-വിനീത തീയേറ്ററില്‍ ‘കപ്പേള’ സിനിമ കാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യമായി ഷോ അരങ്ങേറിയത്.

ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫയാണ് ചിത്രത്തിന്റെ സംവിധായകന്‍. അന്ന ബെന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കപ്പേള. റോഷന്‍ മാത്യുവാണ് അന്നയുടെ നായകന്‍. ശ്രീനാഥ് ഭാസി, നില്‍ജ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം നല്‍കുന്നത് സുഷിന്‍ ശ്യാമാണ്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മിച്ചത്.

Top