പ്രണയം പറഞ്ഞ് അന്നയും റോഷനും; ‘കപ്പേള’യുടെ ടീസര്‍ പുറത്തിറങ്ങി

ടന്‍ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമാണ് ‘കപ്പേള’. ചിത്രത്തിന്റെ ടീസറാണിപ്പോൾ പുറത്തിറക്കിയത്. ചിത്രത്തില്‍ അന്ന ബെന്നും റോഷന്‍ മാത്യൂവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.

ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും മുസ്തഫ തന്നെയാണ്. ശ്രീനാഥ് ഭാസി, സുധി കൊപ്പ, തന്‍വി റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സുഷിന്‍ ശ്യാമാണ് കപ്പേളക്ക് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top