‘കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയേ…’; കപ്പേളയിലെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ന്ന ബെനിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് കപ്പേള. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കണ്ണില്‍ വിടരും രാത്താരങ്ങള്‍ നീയേ…’ എന്ന് തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. സുശിന്‍ ശ്യാമിന്റെ സംഗീതത്തില്‍ സൂരജ് സന്തോഷ്, ശ്വേത മോഹന്‍ തുടങ്ങിയവരാണ് ഗാനം ആലപിച്ചത്.

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കപ്പേളയ്ക്ക്. റോഷന്‍ മാത്യൂ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീനാഥ് ഭാസി വില്ലന്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ സുധി കോപ്പ, തന്‍വി റാം തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മുസ്തഫ തന്നെ കഥയെഴുതിയ ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. നൗഫല്‍ അബ്ദുളളയാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് നിര്‍മ്മാണം.കപ്പേളയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Top