മുഹമ്മദ് മുസ്തഫയുടെ കപ്പേള എത്തുന്നു; നായികയായി അന്ന, നായകന്‍ റോഷന്‍

ന്ന ബെന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് കപ്പേള. ചിത്രത്തിന്റെ ട്രെയ്‌ലറാണിപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മുഹമ്മദ് മുസ്തഫയാണ് ചിത്രം സംവിധാനം ചെയ്തത്.

കൂടെയിലൂടെയും ആനന്ദത്തിലൂടെയും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമായ റോഷന്‍ മാത്യുവാണ് കപ്പേളയില്‍ നായകനായി എത്തുന്നത്. ശ്രീനാഥ് ഭാസി ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

നില്‍ജ, നിഷാ സാരംഗ് എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം ജിംഷി ഖാലിദ് ആണ്. സംഗീതം സുഷിന്‍ ശ്യാം. ചിത്രം നിര്‍മിക്കുന്നത് കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ്.

Top