കാപ്പാന്‍ ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തിയേക്കില്ലെന്ന് സൂചന; കാരണം സഹോ

surya mohanlal

സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്‍ ഓഗസ്റ്റ് 30 ന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സെപ്റ്റംബറിലേക്ക് മാറ്റാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. കാരണം മറ്റൊന്നുമല്ല. മുമ്പ് നിശ്ചയിച്ചിരുന്ന ഓഗസ്റ്റ് 30 എന്ന റിലീസ് തീയതിയില്‍ തന്നെ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോയും എത്തുന്നതാണ് വിഷയം.

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ 2017 ലാണ് ചിത്രീകരണം ആരംഭിച്ചത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.

Top