കാപ്പാനില്‍ മോഹന്‍ലാല്‍ അഭിനയിക്കേണ്ടിയിരുന്നില്ല; സിനിമ കണ്ട പ്രേക്ഷകന്റെ പ്രതികരണം

സൂപ്പര്‍താരം മോഹന്‍ലാലിന്റെ തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രം ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ ഷോയ്ക്ക് ശേഷം വിവിധ തരത്തിലുള്ള അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് ഉയര്‍ന്ന് കേള്‍ക്കുന്നത്.

സിനിമ വേറെ ലെവലാണെന്ന് ഒരു കൂട്ടം പറയുമ്പോള്‍ മോഹന്‍ലാലും സൂര്യയും അടങ്ങുന്ന താരനിര എത്തിയെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെന്നാണ് മറുഭാഗത്തിന്റെ പരാതി. സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിക്കണ്ടായിരുന്നു എന്നും മറ്റാരെയെങ്കിലും കൊണ്ട് ആ വേഷം ചെയ്യിച്ചാല്‍ മതിയെന്നുമായിരുന്നു വേറൊരു പക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍ ലാലേട്ടന്‍ കലക്കിയെന്ന് മറ്റൊരു പ്രേക്ഷകനും പറയുന്നു.

Top