കാപ്പാനും ദ സോയാ ഫാക്ടറും ഒരേ ദിവസമെത്തുന്നു

സൂര്യയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന തമിഴ് ചിത്രം കാപ്പാനും ദുല്‍ഖറും സോനം കപൂറും ജോടികളാകുന്ന ഹിന്ദി ചിത്രം ദ സോയാ ഫാക്ടറും സെപ്റ്റംബര്‍ ഇരുപതിന് തിയേറ്ററിലെത്തുന്നു. ഇരു ചിത്രങ്ങളും ലോക വ്യാപകമായാണ് റിലീസ് ചെയ്യുന്നത്.

നാല് വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മയെയാണ് മോഹന്‍ലാല്‍ കാപ്പാനില്‍ അവതരിപ്പിക്കുന്നത്. അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ കെ.വി. ആനന്ദും സൂര്യയും ഒന്നിക്കുന്ന കാപ്പാനില്‍ സായേഷയാണ് നായിക. മോഹന്‍ലാലിന്റെ മകനായി ആര്യയും അഭിനയിക്കുന്നു. ബോമന്‍ ഇറാനി, സമുദ്രക്കനി, പ്രേം, തലൈവാസല്‍ വിജയ്, ശങ്കര്‍ കൃഷ്ണമൂര്‍ത്തി, ഷംനാ കാസിം എന്നിവരാണ് കാപ്പാനിലെ മറ്റ് താരങ്ങള്‍.

അനൂജ ചൗഹാന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ സോയാ ഫാക്ടര്‍.ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. സോനം കപൂറും സഞ്ജയ് കപൂറുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ശങ്കര്‍ – എഹ്മസാന്‍ ലോയ് ആണ്.

Top