ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന് ഇനി കൂട്ട് വാഹന ലോകത്തെ പേരെടുത്ത നായകന്‍!

ന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ഇനി കൂട്ട് വാഹന ലോകത്തെ പേരെടുത്ത നായകന്‍. അമേരിക്കന്‍ വാഹനനിര്‍മാതാക്കളുടെ ചെറു എസ്‌യുവി കോംപസ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍ കപില്‍ദേവ്. അദ്ദേഹം വാഹനം സ്വന്തമാക്കിയ വിവരം ജീപ്പ് ഇന്ത്യ തന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

2017 ജൂലൈയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ജീപ്പ് കോംപസ് തുടക്കം മുതലെ നമ്പര്‍ വണ്‍ ആയിരുന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ സ്വന്തമാക്കിയ ജീപ്പിന് കിട്ടിയത് മികച്ച പ്രതികരണമായിരുന്നു.

രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. രണ്ടു ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിവയാമവ. 3750 ആര്‍.പി.എമ്മില്‍ 173 പി.എസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍.പി.എമ്മില്‍ 350 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍. 162 എച്ച്.പി വരെ കരുത്തും 250 എന്‍.എം വരെ ടോര്‍ക്കും നല്‍കുന്നതാണ് 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍. സ്‌പോര്‍ട്‌സ്, ലോഞ്ചിട്ട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വകഭേദങ്ങളില്‍ ലഭിക്കുന്ന കോംപസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 14.99 ലക്ഷത്തിലാണ്.

1983 ലെ ലോകകപ്പ് ജയം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ലോക ശ്രദ്ധ നേടി കൊടുത്തത്. അന്ന് ടീമിനെ നയിച്ചത് കപില്‍ദേവ് ആയിരുന്നു.

Top