ട്രംപിന്റെ വായു മലിനീകരണ പരാമര്‍ശം; ഹൗഡി മോദിയുടെ ഫലമെന്ന് കപില്‍ സിബല്‍

kapil-sibal

ന്യൂഡല്‍ഹി: ഇന്ത്യയിലെ വായു മലിനമാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ത്യക്കെതിരെയുള്ള പരാമര്‍ശത്തെ ഹൗഡി മോദി പരിപാടിയുടെ ഫലം എന്ന് പറഞ്ഞാണ് കബില്‍ സിബല്‍ വിമര്‍ശിക്കുന്നത്.

‘ട്രംപ്: സൗഹൃദത്തിന്റെ ഗുണങ്ങള്‍

1) ഇന്ത്യയുടെ കോവിഡ് മരണനിരക്ക് ചോദ്യം ചെയ്യുന്നു.
2) ഇന്ത്യ അന്തരീക്ഷമലിനീകരണം നടത്തുന്നുവെന്നും ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്നും പറയുന്നു.
3) ഇന്ത്യയെ താരിഫ് രാജാവ് എന്ന് വിളിക്കുന്നു. ഹൗഡി മോദിയുടെ ഫലം!’ കപില്‍ ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മോശമാണെന്ന പരാമര്‍ശം ട്രംപ് നടത്തിയത്. സംവാദത്തില്‍ ഇന്ത്യയ്ക്ക് പുറമേ ചൈനയിലേയും റഷ്യയിലേയും വായു അങ്ങേയറ്റം മലിനമാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.

Top