പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

കേരളത്തിലും അസമിലും മോശം പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്. ബംഗാളില്‍ ഒരു സീറ്റ് പോലും നേടാനായില്ല. പറയാനുള്ളത് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പ്രശംസിച്ച് കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു.

‘അടിത്തട്ടില്‍ നിന്നുമുയിര്‍ത്ത ധൈര്യമുള്ള നേതാവും ആധുനിക ത്സാന്‍സി റാണിയുമായ അവര്‍ എന്തുവെല്ലുവിളികള്‍ വന്നാലും ഏത് ഗോലിയാത്തുമാരെയും തോല്‍പ്പിക്കാമെന്ന് തെളിയിച്ചിരിക്കുന്നു” -കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

 

Top